കേരളത്തിൽ ആയുഷ് സർവ്വകലാശാല തുടങ്ങാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ.

കേരളത്തിൽ ആയുഷ് സർവ്വകലാശാല തുടങ്ങാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ.
Aug 5, 2026 12:19 PM | By PointViews Editor

    സംസ്ഥാനത്തെ ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ വിദ്യാഭ്യാസം, ഗവേഷണം, ചികിത്സ, ഔഷധ വികസനം തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ച് കേരള ആയുഷ് സർവകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. സ്വതന്ത്ര സർവകലാശാലയുടെ ബില്ലിന്റെ കരട് തയ്യാറാക്കാൻ നാലംഗ സമിതി രൂപീകരിച്ച് ഉത്തരവായതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു.ആയുഷ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർപേഴ്‌സണും നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ കൺവീനറുമായ സമിതിയിൽ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ എന്നിവർ അംഗങ്ങളുമാണ്.ആയുഷ്‌ മേഖലയിൽ പുതിയ അക്കാഡമിക് സംവിധാനം ഒരുക്കുന്നതിനുള്ള ചരിത്രപരമായ ചുവടുവയ്പ്പാണിതെന്ന് മന്ത്രി വ്യക്തമാക്കി. നിലവിൽ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ കീഴിലുള്ള ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും ആയുഷ് മേഖലയിൽ സമഗ്രമായ പഠന-ഗവേഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് പുതിയ സർവകലാശാല വിഭാവനം ചെയ്യുന്നത്. തൃപ്പൂണിത്തുറയിലെ സ്‌കൂൾ ഓഫ് ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവേദ ആസ്ഥാനമാക്കിയാണ് സർവകലാശാല സ്ഥാപിക്കുന്നത്. ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവിലെ പ്രവർത്തനങ്ങൾ, സർവകലാശാലയുടെ ഘടന, അക്കാഡമിക് സംവിധാനങ്ങൾ, ഗവേഷണ പദ്ധതികൾ, ഭരണസംവിധാനങ്ങൾ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാകും ബില്ലിന്റെ കരട് തയ്യാറാക്കുക. രണ്ട് മാസത്തിനകം കേരള ആയുഷ് സർവകലാശാല ബില്ലിന്റെ കരട് തയ്യാറാക്കി സമർപ്പിക്കാനാണ് നിർദേശിച്ചിട്ടുള്ളത്.ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ ആയുഷ് ചികിത്സാ ശാഖകളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക, കൂടുതൽ ഗവേഷണ സാധ്യതകൾ കണ്ടെത്തുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനസംവിധാനങ്ങൾ ഒരുക്കുക എന്നിവയാണ് പുതിയ സർവകലാശാലയുടെ ലക്ഷ്യങ്ങൾ. സ്വതന്ത്ര സർവകലാശാല നിലവിൽ വരുന്നതോടെ ആയുഷ് വിദ്യാഭ്യാസം, ഗവേഷണം, ക്ലിനിക്കൽ പഠനങ്ങൾ, ഔഷധ വികസനം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നും കേരളത്തിന്റെ പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങൾക്ക് ദേശീയ-അന്തർദേശീയ തലത്തിൽ കൂടുതൽ അംഗീകാരം നേടാൻ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Health Minister K. Muraleedharan to start AYUSH University in Kerala

Related Stories
സീനിയോറിട്ടിയില്‍ സാധ്യത യോഗേഷ് ഗുപ്തയ്ക്ക്, വിജയ് സാഖറെയ്ക്കും മനോജ് ഏബ്രഹാമിനും വരെ സാധ്യത,ആരാകും അടുത്ത പോലീസ് മേധാവി? അതോ വിജയൻ്റെ രക്ഷാധികാരി എം.ആര്‍.അജിത് കുമാർഎത്തുമോ?

Aug 5, 2026 10:49 AM

സീനിയോറിട്ടിയില്‍ സാധ്യത യോഗേഷ് ഗുപ്തയ്ക്ക്, വിജയ് സാഖറെയ്ക്കും മനോജ് ഏബ്രഹാമിനും വരെ സാധ്യത,ആരാകും അടുത്ത പോലീസ് മേധാവി? അതോ വിജയൻ്റെ രക്ഷാധികാരി എം.ആര്‍.അജിത് കുമാർഎത്തുമോ?

സീനിയോറിട്ടിയില്‍ സാധ്യത യോഗേഷ് ഗുപ്തയ്ക്ക്, വിജയ് സാഖറെയ്ക്കും മനോജ് ഏബ്രഹാമിനും വരെ സാധ്യത,ആരാകും അടുത്ത പോലീസ് മേധാവി? അതോ വിജയൻ്റെ...

Read More >>
പദ്ധതി വിഹിതത്തിനായി വിജയൻ പാർട്ടി സമരത്തിലാണ്. വിജയൻ ഭരിച്ച അവസാന വർഷം പഞ്ചായത്തുകൾക്ക് പണം കൊടുക്കാതെ പറ്റിച്ചു. വിജയൻ കഴിഞ്ഞ സാമ്പത്തിക വർഷം നശിപ്പിച്ചത് 1500 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ!

Aug 3, 2026 06:26 PM

പദ്ധതി വിഹിതത്തിനായി വിജയൻ പാർട്ടി സമരത്തിലാണ്. വിജയൻ ഭരിച്ച അവസാന വർഷം പഞ്ചായത്തുകൾക്ക് പണം കൊടുക്കാതെ പറ്റിച്ചു. വിജയൻ കഴിഞ്ഞ സാമ്പത്തിക വർഷം നശിപ്പിച്ചത് 1500 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ!

പദ്ധതി വിഹിതത്തിനായി വിജയൻ പാർട്ടി സമരത്തിലാണ്. വിജയൻ ഭരിച്ച അവസാന വർഷം പഞ്ചായത്തുകൾക്ക് പണം കൊടുക്കാതെ പറ്റിച്ചു. വിജയൻ കഴിഞ്ഞ സാമ്പത്തിക വർഷം...

Read More >>
മഴനിഴലിൽ മലയോരം ഭീതിയിൽ. കാണാതായവർക്കായി തിരച്ചിൽ, കുടുങ്ങിയവർക്ക് രക്ഷ.

Aug 2, 2026 03:09 PM

മഴനിഴലിൽ മലയോരം ഭീതിയിൽ. കാണാതായവർക്കായി തിരച്ചിൽ, കുടുങ്ങിയവർക്ക് രക്ഷ.

മഴനിഴലിൽ മലയോരം ഭീതിയിൽ. കാണാതായവർക്കായി തിരച്ചിൽ, കുടുങ്ങിയവർക്ക്...

Read More >>
ചെറുകിട ഇടത്തരം വ്യാപാരമേഖല നിലനിൽപ്പിനുള്ള പോരാട്ടത്തിൽ യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത്.

Aug 2, 2026 01:32 PM

ചെറുകിട ഇടത്തരം വ്യാപാരമേഖല നിലനിൽപ്പിനുള്ള പോരാട്ടത്തിൽ യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത്.

ചെറുകിട ഇടത്തരം വ്യാപാരമേഖല നിലനിൽപ്പിനുള്ള പോരാട്ടത്തിൽ യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംസ്ഥാന പ്രസിഡന്റ് ജോബി വി...

Read More >>
യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ വനിതാ വിങ് രൂപീകരിച്ചു.

Aug 2, 2026 07:12 AM

യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ വനിതാ വിങ് രൂപീകരിച്ചു.

യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ വനിതാ വിങ്...

Read More >>
പേരാവൂർ താലൂക്ക് ആശുപത്രിയുടെ ഭാവി 5 ന് തിരുവനന്തപുരത്ത് തീരുമാനിക്കും.

Aug 1, 2026 01:21 PM

പേരാവൂർ താലൂക്ക് ആശുപത്രിയുടെ ഭാവി 5 ന് തിരുവനന്തപുരത്ത് തീരുമാനിക്കും.

പേരാവൂർ താലൂക്ക് ആശുപത്രിയുടെ ഭാവി 5 ന് തിരുവനന്തപുരത്ത്...

Read More >>
Top Stories